Ticker

6/recent/ticker-posts

യുവാവിനെ കൊലപ്പെടുത്തിയത് തലക്കടിച്ച്, പ്രതികളെ കുറിച്ച് സൂചന

കാസർകോട്: കുമ്പള നിർച്ചാൽ ബാപ്പാലിപ്പൊന്നം ഷഫായത്തിനെ 30 കൊലപ്പെടുത്തിയത് തലക്കടിച്ചെന്ന് കുമ്പള പൊലീസ് റജിസ്ട്രർ ചെയ്ത എഫ്.ഐ ആറിൽ വ്യക്ത്മാക്കി. അളിയൻ പുളിക്കൂറിലെ പി. ഐ. അബ്ദുള്ളയുടെ പരാതിയിലാണ് എഫ്.ഐ.ആർ.
തലേദിവസം സ്ഥലത്ത് നടന്ന സംഘട്ടനവുമായി കൊലക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം നടക്കുന്നത്.
 ലഹരിസംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സീതാംഗോളിയിൽ കെട്ടിടത്തിന് പിന്നിൽ യുവാവിനെ തലക്കടിച്ചുകൊന്നനിലയിൽ ഇന്ന്
വൈകീട്ടാണ്
മൃതദേഹം കണ്ടെത്തി. കോഴിവണ്ടി ഡ്രൈവറായ ബാപ്പാലിപ്പൊനം പാടലടുക്കം കണ്ണേപ്പാടിക്കടുത്ത് താമസിക്കുന്ന ഉപ്പി എന്ന സഫായത്തിനെ 30 കൊലപെടുത്തിയത് അതിദാരുണമായ ആണ്.
ജില്ല പൊലീസ് മേധാവി വിജയഭാരത് റെഡ്ഡി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
 സഫായത്തിന്റെ തലയുടെ പിൻഭാഗം അടിച്ചുതകർത്ത് തലച്ചോർ പുറത്തുവന്നനിലയിലായിരുന്നു. കൊലക്കുപയോഗിച്ച ആയുധങ്ങൾ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ആസൂത്രിത കൊലപാതകമാണെന്നാണ് വിവരം. സീതാംഗോളി ബിവറേജിന് സമീപം ലഹരിമാഫിയയുടെ താവളമാണെന്ന് പറയുന്നു. കൊലപാതകം നടക്കുന്നതിന് തലേദിവസം ഇവിടെ സംഘട്ടനം നടന്നതായും പരാതിയുണ്ട്.
പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.  തലേന്നുണ്ടായ സംഘട്ടനവുമായി ബന്ധപെട്ടാണ് കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. മൃതദേഹം  പോസ്‌റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിലേക്ക് മാറ്റി. സഫായത്തിന്റെ സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ബാപ്പാലിപ്പൊനത്തെ ഡ്രൈവർ ഇബ്രാഹിം-പരേതയായ ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: തബ്ഷീറ എന്ന ബീഫാത്വിമ. മക്കൾ: നിനാൻ (പത്ത്), തമീസ് (ആറ്), സമീസ് (മൂന്ന്), ദുആ മെഹക്ക് (എട്ടുമാസം). സഹോദരങ്ങൾ: മുസ്‌തഫ, താഹിറ, കലന്തർ ഷാ, ഫൗസിയ, സമീറ, സഹദ്, അബ്ദുൽ സലാം.

Reactions

Post a Comment

0 Comments