കാഞ്ഞങ്ങാട്: കാർഷിക സർവ്വകലാശാല പടന്നക്കാട് കാർഷിക കോളേജിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഒത്തുചേർന്ന് നടത്തുന്ന മലബാർ മാംഗോ ഫെസ്റ്റ് 'മധുരം 2026' ആരംഭിച്ചു.
ജില്ല കലക്ടർ അർജുൻ പാണ്ഡിയൻ മേള ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. 'യുദ്ധത്തിന്റെ കയ്പ്പല്ല മാമ്പഴത്തിന്റെ മധുരം പടരട്ടെ' എന്ന ആശയം മുന്നോട്ടുവെച്ചാണ് ഇത്തവണത്തെ മാംഗോ ഫെസ്റ്റ് നടത്തുന്നത്.
പ്രവർത്തി ദിനമായിട്ടുപോലും മേളയിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. മാമ്പഴത്തിന്റെ പല ഇനങ്ങളായ മല്ലിക, റുമാനി, നീലം,മൂവാണ്ടൻ, ഹിമപസന്ത്, അൽഫോൻസോ എന്നിവക്കാണ് ആവശ്യകാർ ഏറെ. തൊത്തപൂരി, നടശാല, ലഡു, ഹിമാപ്പസന്ത്, മാണിക്ക്യം , പഞ്ചവർണം, കേസർ, മൽഗോവ, ഭംഗനപ്പള്ളി, അൽഫോൻസോ,മല്ലിക, നീലം, സിന്ദൂരം മൂവാണ്ടൻ, റുമാനി തുടങ്ങിയവയാണ് വില്പനക്ക് ഒരുക്കിയിരിക്കുന്നത്. മാമ്പഴവിൽപ്പനക്ക് പുറമെ നൂതന സാങ്കേതിക വിദ്യ പരിചയപെടുത്താനയും ടിഷ്യൂ വാഴ, ജൈവനിയത്രണ ഉപാധികളായ സ്യൂഡോമോണാസ് ട്രൈക്കോഡെർമ എന്നിവയും കാർഷിക പ്രദർശനത്തിൽ വിൽപ്പനക്കായി സജ്ജമാക്കിയിട്ടുണ്ടായിരുന്നു. കാർഷിക വിളകളുടെ വിത്തുകളും, തൈകളും നടീൽ വസ്തുക്കളും കൂടാതെ എക്സ്യോട്ടിക് ഫ്രൂട്ട്സ് ഇനങ്ങളായ അഭിയൂ, റംബൂട്ടൻ, ഡ്രാഗൺ ഫ്രൂട്ട്, മംഗോസ്റ്റീൻ തുടങ്ങിയവയുടെ തൈകളും മേളയോടനുബന്ധിച്ച വിൽപ്പനക്കായ് ഒരുക്കിയിട്ടുണ്ട്. കുട്ടികൾ തന്നെ തയ്യാറാക്കുന്ന രുചികരമായ മാംഗോ സാഗോ,മാംഗോ മസ്താനി, ശീതളപാനിയങ്ങൾ മോമോസ്, പാനിപൂരി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കാൻ ചെറിയ ഗെയിം സെക്ഷനും മേളയുടെ ഭാഗമാകുന്നു.
അവസാന വർഷ ബിരുദ്ധ വിദ്യാർത്ഥികൾ ഒരിക്കിയിട്ടുള്ള ഇ.എൽ.പി സസ്റ്റാളുകളും മേളയുടെ ഭാഗമാകുന്നു.
മേളയിൽ നാളികേര മിഷന്റെ ആഭിമുഖ്യത്തിൽ നീരയും നീരയിൽ നിന്നുള്ള വിവിധ ഉത്പന്നങ്ങളും ലഭ്യമാണ്. മേളയുടെ ആദ്യ മൂന്ന് ദിവസങ്ങളിലായി കർഷകർക്കുവേണ്ടി സെമിനാറുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 10 മണി മുതൽ നാല് മണിവരെ പശുവളർത്തൽ - അറിവോടെ വളർത്താം ലാഭത്തോടെ മുന്നേറാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കർഷകരുടെ സംശയ ദൂരികരണത്തിനായി അഗ്രോ ക്ലിനിക് നടക്കും.
0 Comments