കാഞ്ഞങ്ങാട്:2025 - 26 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. ജില്ലയിൽ 99.47 ആണ് വിജയ ശതമാനം. 20527 കുട്ടികൾ പരീക്ഷ എഴുതിയതിൽ 20418 കുട്ടികൾ ഉപരി പഠനത്തിന് അർഹത നേടി. 10624 ആൺകുട്ടികളും 9903 പെൺകുട്ടികളും പരീക്ഷയെഴുതിയതിൽ 10547- ആൺകുട്ടികളും 9871 പെൺകുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയിലെ 123 സ്‌കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. അതിൽ 73 സർക്കാർ സ്‌കൂളുകളും 24 എയ്ഡഡ് വിദ്യാലയങ്ങളും 26 അൺ എയ്ഡഡ് വിദ്യാലയങ്ങളും ഉൾപ്പെടുന്നു. 1193 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 385 ആൺകുട്ടികൾ, 808 പെൺകുട്ടികൾ. ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 759 കുട്ടികൾ പരീക്ഷ എഴുതിയതിൽ 754 വിദ്യാർത്ഥികളും പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട 1095 കുട്ടികൾ പരീക്ഷ എഴുതിയതിൽ 1089 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് ടി.ഐ.എച്ച്.എസ്.എസ് നായന്മാർമൂലയിലെ വിദ്യാർഥികളാണ്. 785 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് 781 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 99.49 %. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ആണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതിച്ച് 100% വിജയം നേടിയത്. 359-വിദ്യാർഥികളാണ് അവിടെ പരീക്ഷ എഴുതിയത്.
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് ടി.ഐ.എച്ച്.എസ്.എസ് നായന്മാർമൂലയിലാണ്, 785 പേർ. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് എച്ച്.എച്ച്.എസ്.ഐ.ബി.എച്ച്.എസ്.എസ് എടനീരിൽ 25 പേർ. കാസർകോട് വിദ്യാഭ്യാസ ഉപജില്ലയിൽ ആകെ 11,398 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 81 കേന്ദ്രങ്ങളിലായി പരീക്ഷ നടന്നു. പരീക്ഷ എഴുതിയവരിൽ 5951 ആൺകുട്ടികളും 5447 പെൺകുട്ടികളും ഉൾപ്പെടുന്നു. കാഞ്ഞങ്ങാട് ഉപജില്ലയിൽ ആകെ 9129 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4664 ആൺകുട്ടികളും 4450 പെൺകുട്ടികളും ഉൾപ്പെടുന്നു.എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതലുള്ളത് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ചട്ടഞ്ചാല്‍ സ്‌കൂളിലെ 70 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
0 Comments