കാഞ്ഞങ്ങാട്: ഇന്നലെ രാത്രി 11 ന് കാഞ്ഞങ്ങാട് ടൗണിൽ വാഹനാപകടത്തിൽ മരിച്ചത് മരണ വീട്ടിലെത്തിയ ആൾ. കോട്ടച്ചേരി റെയിൽവെ മേൽപ്പാലത്തിന് സമീപമുണ്ടായ അപകടത്തിൽ വയനാട് വാഴവറ്റ വടക്കെ പറമ്പിൽ പൗലോസ് 67 ആണ് മരിച്ചത്. ബളാലിലെ ബന്ധുവിൻ്റെ മരണ വിവരമറിഞ്ഞെത്തിയതായിരുന്നു. പൗലോസിൻ്റെ ബളാലിലെ ബന്ധുവാണ് മരിച്ചത്. തനിച്ചായിരുന്നു മരണ വീട്ടിലേക്കെത്തിയത്. ആവിക്കര ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ടൗണിലേക്ക് ഓടിച്ചു വന്ന ബൈക്ക് ഓവർ ബ്രിഡ്ജിന് സമീപം സംസ്ഥാന പാതക്കരികിലൂടെ നടന്ന് പോവുകയായിരുന്ന പൗലോസിനെ
ഇടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞ് ബന്ധുക്കൾ കാഞ്ഞങ്ങാട്ടെത്തി. മൃതദേഹം ജില്ലാശുപത്രിയിൽ. ബൈക്ക് ഓടിച്ച സുമേഷിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഭാര്യ : മേരി. രണ്ട് പെൺമക്കൾ.
0 Comments