സംഘർഷത്തിൽ ഇരു വിഭാഗത്തിലും പെട്ട 7 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ രണ്ട് കേസുകൾ ബേക്കൽ പൊലീസ് റജിസ്ട്രർ ചെയ്തു. കോട്ടിക്കുളം കണ്ണംകുളത്ത് പിറന്നാൾ ആഘോഷത്തിന് പോവുകയായിരുന്ന സി.പി.എം പ്രവർത്തകരായ എ.കെ. അവിനാഷ് 35, സൂരജ് 36, സൂര്യദേവ് 36, ദീക്ഷിത് 32 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ മുസ്ലീം ലീഗ് പ്രവർത്തകരായ സിനാൻ,മുഹ്സിൻ , ഷമ്മാസ് മറ്റ് മൂന്ന് പേർക്കെതിരെ കേസെടുത്തു. മുസ്ലീം ലീഗ് പ്രവർത്തകരായ ഹസൻ ഷാഹിദ് ഷാമിൽ 20, സിനാൻ 22,മുഹ്സിൻ 22 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ സി.പി.എം പ്രവർത്തകരായ അവിനാഷ്, ദീക്ഷിത് ,ബബീഷ് മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തു.
0 Comments