Ticker

6/recent/ticker-posts

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

കാസർകോട്:
ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിൽ ഇടപെട്ടതിന് യുവാവിനെ കുത്തി കൊല്ലപ്പെടുത്തിയ കേസിൽ
  ഒളിവിൽ പോയ രണ്ട് പ്രതികളും
  പൊലീസ് പിടിയിൽ ക .
 മാപ്പിളത്തൊട്ടി സ്വദേശിയായ ബാലകൃഷ്ണയുടെ മകൻ കിരൺ 30, കരുവത്തടുക്ക പാളേക്കർ ഹൗസിലെ സുബ്ബ നായിക്കിന്റെ മകൻ അഖിലേഷ് 25 എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 9.25ഓടെ മാർപ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപത്തായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. 
കുമ്പഡാജെ മാർപ്പിനടുക്കയിലെ കൊറഗയുടെ മകൻ ബി. കെ. സുരേഷിനെ42  പിച്ചാത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ പിടിയിലായത്.
Reactions

Post a Comment

0 Comments