പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം പോയ പൊലീസ് ജീപ്പ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന കെ.എൽ 01 സി. എച്ച് 81 89 നമ്പർ പൊലീസ് ജീപ്പാണ് മോഷണം പോയത് . പുലർച്ചെ 12.45 നാണ് പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും ജീപ്പ് മോഷണം പോയത്. തൃശൂർ വടക്കെ കാട് സ്വദേശി ഹംസത്തിനെ 49 പൊലീസ് ജീപ്പ് മോഷ്ടിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്.എൻ. പാർക്കിന് സമീപത്തെ തട്ടുകടയിൽ മോഷ്ടിച്ച പൊലീസ് ജീപ്പുമായി ചായ കുടിക്കാൻ വന്നപ്പോൾ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
0 Comments