കാഞ്ഞങ്ങാട്: വയോധികയെവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. സംഭവം കണ്ട് പരപ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്ന് വൈകീട്ടാണ് സംഭവം. പരപ്പ ക്ലായി ക്കോട്ടെ നാരായണി 75 യാണ് മരിച്ചത്. വീടിൻ്റെ ഹാളിൽ നിന്നും അടുക്കളയിലേക്ക് പോകുന്ന ഭാഗത്തുള്ള കമ്പിയിൽ കെട്ടിയ നിലയിൽ കാണുകയായിരുന്നു. രാവിലെ 9 നും വൈകീട്ട് 4.15 മണിക്കും ഇടയിലാണ് സംഭവമെന്ന് കരുതുന്നു. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments