Ticker

6/recent/ticker-posts

പുള്ളി മുറി, ഒറ്റ നമ്പർ ചൂതാട്ടം ആറ് പേർ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്:പുള്ളി മുറി, ഒറ്റ നമ്പർ
 ചൂതാട്ടത്തിലേർപെട്ട ആറ് പേരെ വിവിധ സ്ഥലങ്ങളിൽ നിന്നും
 പൊലീസ് പിടികൂടി. പള്ളിക്കര ബീച്ചിന് സമീപം പുള്ളി മുറി ചൂതാട്ടത്തിലേർപെട്ട മൂന്ന് പേരെ ഇന്ന് വൈകീട്ട് ബേക്കൽ പൊലീസ് പിടികൂടി കേസെടുത്തു. 1300 രൂപ പിടികൂടി. പള്ളിക്കര, പാക്കം, ചിത്താരി സ്വദേശികൾക്കെതിരെ കേസെടുത്തു. മുഹമ്മദ് സാലിഹ് 46, ബാലകൃഷ്ണൻ64, പി.ടി. അബ്ദുള്ള 63 എന്നിവർക്കെതിരെ കേസെടുത്തു.
 മഡ്ക്ക ചൂതാട്ടത്തിലേർപെട്ട കുമ്പള സ്വദേശി രാമദാസ 64യെ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും കാസർകോട് പൊലീസ് പിടികൂടി.350 രൂപ പിടിച്ചു. നുള്ളിപ്പാടിയിലെ സുനിൽ കുമാറിനെ 48 പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും മഡ്ക്ക ചൂതാട്ടത്തിനിടെ കാസർകോട് പൊലിസ് പിടികൂടി 450 രൂപ പിടിച്ചു. കോട്ടക്കണ്ണി റോഡിൽ മഡ്ക്ക ചൂതാട്ടത്തിലേർപെട്ട അടുക്കത്ത് വയലിലെ മഞ്ജു ഗൗഡപ്പ മഞ്ജാജിയെ 34 കസ്റ്റഡിയിലെടുത്ത് 1020 രൂപ പിടിച്ചു . അരമങ്ങാനത്തെ സുരേന്ദ്രയെ 54 മഡ്ക്ക കളിക്കിടെ പിടികൂടി 400 രൂപ കണ്ടെടുത്തു.
Reactions

Post a Comment

0 Comments