Ticker

6/recent/ticker-posts

മാതാപിതാക്കൾക്ക് ട്രെയിനിംഗ് കൊടുക്കുന്ന സ്ഥാപനം വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട് സ്വദേശികളുടെ ഏഴ് ലക്ഷം തട്ടി, ദമ്പതികൾക്കെതിരെ കേസ്

കാഞ്ഞങ്ങാട്:മാതാപിതാക്കൾക്ക് ട്രെയിനിംഗ് നൽകുന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്തു. പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. നോർത്ത് കോട്ടച്ചേരിയിലെ എൻ.വി. അബ്ദുൾ ഹമീദിൻ്റെ 64 പരാതിയിൽ കൊല്ലം സ്വദേശി അജീഷ് രവീന്ദ്രൻ , ഭാര്യ അഞ്ജന അശോക് എന്നിവർക്കെതിരെയാണ് കേസ്. ഹമീദിൻ്റെ 55 8000 രൂപയും സുഹൃത്ത് ആവിക്കരയിലെ പി. അബ്ദുൾ ഖാദറി 62ൻ്റെ ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തതായാണ് കേസ്. 2023 നവംബറിലായിരുന്നു പണം നൽകിയത്. തിരുവനന്തപുരത്തെ സ്ഥാപനത്തിൻ്റെ ജനനം മുതൽ 6 വയസ് വരെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ബ്രെയിൻ ഡവലപ്മെൻ്റ് ലഭിക്കുന്നതിനായി മാതാപിതാക്കൾക്ക് ട്രെയിനിംഗ് കൊടുക്കുന്ന മൂന്ന് ഫ്രാഞ്ചൈസികളും സേവനവും കാസർകോട് ജില്ലയിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് പരാതി. സ്ഥാപനത്തിൻ്റെ എം.ഡിയും ഡയറക്ടറുമാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.

Reactions

Post a Comment

0 Comments