കാസർകോട്: അമിത ശബ്ദത്തോടെ തീയും പുകയും പുറത്തേക്ക് വരുന്ന കാർ ഓടിക്കുകയും ഇതിൻ്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട മഞ്ചേശ്വരം പൊലീസ് കാർ ഉടമക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇരുവശത്തും നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത ഹോണ്ട കാറിൽ നിന്നുമാണ് പുറത്തേക്ക് തീയും പുകയും ഉയർന്ന നിലയിൽ ഓടിച്ചതെന്നാണ് കണ്ടെത്തൽ. ഉപ്പളയിൽ ആണ് കാർ ഓടിച്ചതെന്നും അപകടമുണ്ടാകാൻ സാധ്യതയുള്ളതരത്തിൽ പെട്രോൾ പമ്പിലും കാർ എത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യം ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്തു . നിയമ വിരുദ്ധമായി മോഡിഫൈ ചെയ്ത് എക്സ്റ്റോസ്റ്റ്, സൈലൻസർ ഘടിപ്പിച്ച് അതിൽ നിന്നുമാണ് അമിത ശബ്ദവും പുകയും തീയും പുറത്തേക്ക് വന്നത്. ഇന്ത്യൻ നിയമ വ്യവസ്ഥയെയും പൊലിസ് സംവിധാനത്തേയും വെല്ലുവിളിച്ചാണ് കൃത്യം ചെയ്തതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കി.
0 Comments