കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് അതിശക്തമായ മഴ. ശക്തമായഇടി മിന്നലോടെയാണ് മഴയെത്തിയത്. രാത്രി 7.15 മണിയോടെ അതിശക്ത മായ മഴയാണ് പെയ്യുന്നത്. അതിശക്തമായ ഇടിമിന്നലുണ്ടായി . കാറ്റും അനുഭവപ്പെട്ടു. വൈകുന്നേരം മലയോര മേഖലകളിൽ മഴ ലഭിച്ചിരുന്നു. പിന്നാലെയാണ് കാഞ്ഞങ്ങാട്ടും മഴ ലഭിച്ചത്. രാവിലെ മുതൽ കത്തുന്ന ചൂടായിരുന്നു. രാത്രി 8 മണിക്കും കാഞ്ഞങ്ങാട്ട് മഴ തുടരുന്നു.
0 Comments