കാസർകോട്:റോഡ് മുറിച്ച് കടക്കവെ വഴിയാത്രക്കാരൻ
കാറിടിച്ച് മരിച്ചു. രാത്രി 7 മണിയോടെ വിദ്യാനഗറിലാണ് അപകടം. മുട്ടത്തൊടി പടുവടുക്കം തുളസി 55 ആണ് മരിച്ചത്. ഉളിയത്തടുക്ക ഭാഗത്തേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാർ ഡ്രൈവറുടെ പേരിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു.
0 Comments