Ticker

6/recent/ticker-posts

ക്രിക്കറ്റ് കളിയിലെ തർക്കത്തിൽ ഇടപെട്ട യുവാവ് കുത്തേറ്റ് മരിച്ചു

കാസർകോട്: ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിൽ ഇടപെട്ട യുവാവ് കുത്തേറ്റ് മരിച്ചു. ബദിയടുക്കയിലാണ് യുവാവിനെ കുത്തി കൊലപെടുത്തിയത്. സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. 
 കുമ്പഡാജെ പഞ്ചായത്ത് പരിധിയിലെ മാപ്പിനടുക്കയിലാണ് യുവാവിനെ പിച്ചാത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കുമ്പഡാജെ
 മാർപ്പിനടുക്ക  ബദ്രുകുഡ്‌ലുവിലെ കൊറഗയുടെ മകൻ സുരേഷ്  42 ആണ് മരിച്ചത്.സംഭവത്തിൽ കിരൺ, അഖിലേഷ് എന്നിവർക്കെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. 
ഇന്നലെ രാത്രി 9.25ഓടെ മാർപ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് താഴെയാണ് കൊലപാതകം. 
പകൽ കുമ്പഡാജെ  ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ കളിക്കാർ   തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. എന്നാൽ ക്രിക്കറ്റ് കളിയിൽ പെങ്കെടുത്തിരുന്നില്ല. കളി കാണാനുണ്ടായിരുന്ന സുരേഷ് വാക്ക് തർക്കത്തിൽ ഇടപെട്ടതാണ് കൊലപാതക കാരണമെന്ന് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ സുരേഷിനെ  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Reactions

Post a Comment

0 Comments