Ticker

6/recent/ticker-posts

സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് പരിക്കേറ്റ യുവതി മരിച്ചു

കാഞ്ഞങ്ങാട്:സ്കൂട്ടറിൽ നിന്നും 
തെറിച്ചു വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്ന
 വീട്ടമ്മ മരിച്ചു. ഇരിയ ലാലൂരിൽ കഴിഞ്ഞ 4 ന്
വൈകീട്ട് 4.45 നായിരുന്നു അപകടം. 
അമ്പലത്തറ പറക്കളായി വലിയടുക്കത്തെ പി. കുഞ്ഞമ്പുവിൻ്റെ ഭാര്യ എം. ശോഭ 48 യാണ് മരിച്ചത്. ഭർത്താവിൻ്റെ അനുജൻ്റെ സ്കൂട്ടറിന് പിന്നിൽ ഇരുന്ന് ഇരിയ ഭാഗത്ത് നിന്നും വലിയടുക്കം ഭാഗത്തേക്ക് വരവെയാണ് അപകടം. റോഡിലേക്ക് തെറിച്ചു വീണ് പരിക്കേൽക്കുകയായിരുന്നു.
അച്ഛൻ മക്കാകോടൻ കണ്ണൻ. അമ്മ മൂളൻവീട്ടിൽ നാരായണി.  മക്കൾ : ശരത് (ഗൾഫ്), ശരണ്യ . മരുമകൻ: അനൂപ് (പരിയാരം), സഹോദരങ്ങൾ: ശ്യാമള,ബാബു, ഉഷ.
Reactions

Post a Comment

0 Comments