Ticker

6/recent/ticker-posts

കൊവ്വൽ പള്ളിയിലെ ആലിക്കുട്ടി ഹാജി നിര്യാതനായി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മേഖലയിലെ 
സുന്നീ പ്രസ്ഥാനത്തിന്റെ അമരക്കാരനും എസ് വൈ എസ്, കേരള മുസ്‌ലിം ജമാഅത്ത് മുൻ ജില്ലാ സാരഥിയും മുൻ സോൺ പ്രസിഡണ്ടുമായ കൊവ്വൽ പള്ളിയിലെ
സി. എച്ച്. ആലിക്കുട്ടി ഹാജി 75 കാഞ്ഞങ്ങാട് നിര്യാതനായി.
 മത-സാമൂഹിക രംഗങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു സി. എച്ച്. ആലിക്കുട്ടി ഹാജി. സുന്നീ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ 1989-90 കാലഘട്ടങ്ങളിൽ പ്രവർത്തകർക്ക് വലിയൊരു താങ്ങും തണലുമായി നിലകൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.
മദീനയിലെ റൗളാ ശരീഫുമായി വലിയ ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം, പല റമദാൻ മാസങ്ങളിലും റൗളാ ശരീഫ് മാത്രം ലക്ഷ്യമാക്കി യാത്രകൾ നടത്തിയിരുന്നു. ഹറമുകളിൽ ഇരുന്ന് ദീർഘനേരം ഖുർആൻ പാരായണത്തിലും സ്വലാത്തിലും മുഴുകുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. തന്റെ സമ്പാദ്യത്തിൽ വലിയൊരു ഭാഗം പാവപ്പെട്ടവർക്കായി മാറ്റിയിരുന്ന അദ്ദേഹം, അശരണരായ നിരവധി കുടുംബങ്ങൾക്ക് പാർപ്പിടങ്ങൾ നിർമ്മിച്ചു നൽകാനും അതിനായി സ്ഥലം വിട്ടുനൽകാനും മുന്നിട്ടിറങ്ങി. 
കബറടക്കം
 കോവ്വൽ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഉച്ചക്ക്.
ഭാര്യ: സീനത്ത് പാണത്തൂർ പരേതയായ മുനീറ. 
മക്കൾ : നദിറലി , ആത്തിഖ, മർഹമത് റാഹില, ഫാത്തിമ, ഖദീജ, ബഷീർ 
മരുമക്കൾ : ഉസ്‌മാൻ ബല്ലാകടപ്പുറം, മുസ്തഫാ ഹാജി നിടുങ്ങണ്ട, അബ്ദുൽ അസീസ് അഷ്റഫി, നാസർ ബല്ലാകടപ്പുറം, ഷംന, ഹുസ്‌ന .
സഹോദരങ്ങൾ: സി. എച്ച്. ബഷീർ
പരേതരായ സി.എച്ച് കുഞ്ഞബുള്ള ഹാജി, സി.എച്ച് മുഹമ്മദ് ഹാജി, സി.എച്ച് മൊയ്തു ഹാജി, സി.എച്ച് ഇബ്രാഹിം ഹാജി, സി.എച്ച് ഇസ്മായിൽ ഹാജി സി.എച്ച് ആയിഷ .

Reactions

Post a Comment

0 Comments