വാഹനങ്ങൾ തകർത്തു.
പ്രതിയെ പൊലീസ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. രാത്രി 12.30 ഓടെയാണ് സംഭവം. കോൺവെൻ്റ് ജംഗ്ഷനിലെ എം . അബ്ദുൾ കരീമിൻ്റെ വീടിന് നേരെയാണ് അക്രമം.വീടിൻ്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന വാഹന്നങ്ങളും തകർത്തു. വിവരം അറിഞ്ഞെത്തിയ പൊലീസ് കോൺവെൻ്റ് ജംഗ്ഷനിലെ എം.വി. റനീഷിനെ 39 അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കേസെടുത്തു . യുവാവിനെതിരെ നേരത്തെ പരാതിക്കാരൻ കേസ് കൊടുത്ത വിരോധമാണ് അക്രമത്തിന് കാരണമായതെന്ന് പറയുന്നു.
0 Comments