Ticker

6/recent/ticker-posts

ക്ഷേത്രത്തിൽ കയറി ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത് കവർച്ച

കാഞ്ഞങ്ങാട്:ക്ഷേത്രത്തിൽ കയറി ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരത്തിൻ്റെ
 പൂട്ട് തകർത്ത് കവർച്ച. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിറ്റാരിക്കാൽ കിഴക്കൻ കാവ് കിരാതേശ്വര ധർമ്മ ശാസ്ത്ര ക്ഷേത്രത്തിലാണ് കവർച്ച. അയ്യപ്പൻ്റെ ശ്രീകോവിലിന് മുന്നിലുണ്ടായിരുന്ന സ്റ്റീൽ ഭണ്ഡാരത്തിൻ്റെ പൂട്ട് പൊളിച്ച് 6000 രൂപയാണ് കവർന്നത്. ഇന്ന് പുലർച്ചെയാണ് കവർച്ച വിവരം അറിയുന്നത്. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് എൻ.കെ. സാലുവിൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments