കാഞ്ഞങ്ങാട്:ആശുപത്രിയിലേക്ക്
പോയ ഭർതൃമതിയായ യുവതിയെ
കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചീമേനി അത്തൂട്ടിയിലെ റിസ്വാന 26യെയാണ് കാണാതായത്.7 ന് രാവിലെ പയ്യന്നൂർ ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാണാതായെന്നാണ് പരാതി. ഭർത്താവ് ഷിഹാബുദ്ദീൻ്റെ പരാതിയിൽ ചീമേനി പൊലീസാണ് കേസെടുത്തത്.
0 Comments