കാഞ്ഞങ്ങാട്: തുടർച്ചയായി ലഹരി കേസുകളിൽ പ്രതിയാകുന്നവരെ വിചാരണ കൂടാതെ കരുതൽ തടങ്കലിലാക്കാൻ അനുമതി നൽകുന്ന ആക്ട് പ്രകാരം കാസർകോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാൽപുത്തൂർ എടച്ചേരി ശാസ്താനഗർ സ്വദേശി എ.എം. മുഹമ്മദ് അഷ്‌റഫ് 26 ആണ് കാസർകോട് പൊലീസ് പിടിയിലായത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
മേൽപറമ്പ്, കുമ്പള എന്നീ സ്റ്റേഷൻ പരിധികളിലായി അതീവ ഗൗരവകരമായ മൂന്ന് കേസുകളാണ് നിലവിലുള്ളത്:
മേൽപറമ്പയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള മയക്കുമരുന്ന് ശേഖരം കൈവശം വെച്ചതിന് കേസ് ഉണ്ട്.
കുമ്പളയിൽ മയക്കുമരുന്ന് വിൽപ്പന, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട കേസ്.
കുമ്പളയിൽ തന്നെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസു മുണ്ട്.
കാസർകോട് പൊലീസ് ഇൻസ്‌പെക്ടർ പി.നളിനാക്ഷൻ, സബ് ഇൻസ്‌പെക്ടർ സി. ആർ.മൗഷമി, സി.പി.ഒ മാരായ വിജിത്ത്, അഭിലാഷ്എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവർക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേരുടെ കരുതൽ തടങ്കൽ നടപടി ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പുരോഗമിച്ചുകൊണ്ടരിക്കുന്നു.
0 Comments