മന്ത്രി സഭയിൽ ഇവർ;
വി. ഡി. സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, ബിന്ദു കൃഷ്ണ, എ . പി. അനില്‍ കുമാര്‍, പി. സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം ജോണ്‍, ടി. സിദ്ദിഖ്, ഒ. ജെ. ജനീഷ്, ഐ. സി. ബാലകൃഷ്ണന്‍, കെ. എ. തുളസി, പി. കെ. കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍, പി. കെ. ബഷീര്‍, കെ. എം. ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി. പി. ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും.
ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദിഖ്, അന്‍വര്‍ സാദത്ത് എന്നിവര്‍ അവസാന മണിക്കൂറുകളില്‍ ഒരുമിച്ച് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും നറുക്ക് വീണത് ടി സിദ്ദിഖിനാണ്. മന്ത്രിപട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി. ഡി . സതീശന്‍ ലോക്ഭവനിലെത്തി ഗവര്‍ണറെ കണ്ടു.
ആഭ്യന്തരം ,വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലക്ക്. റവന്യൂ സണ്ണി ജോസഫിനും ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ കെ. മുരളീധരനും വഹിക്കും. ഗതാഗത വകുപ്പ് സി. പി. ജോണിന് ലഭിക്കും.
0 Comments