കാസർകോട്:രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി
രണ്ട്
പെൺകുട്ടികൾ ഉൾപ്പടെ നാല് വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുഞ്ചത്തൂർ, സ്വാഗത് ഹോട്ടലിനു സമീപത്തെ യാസിൻ ഹുസൈൻ 14, സുൽത്താൻ 13എന്നിവരെ ഇന്നലെ ശനിവൈകുന്നേരം 5.30നും ആറു മണിക്കുമിടയിലുള്ള സമയത്താണ് കാണാതായത്. വീട്ടിൽ നിന്നാണ് ഇരുവരെയും കാണാതായതെന്നു ബന്ധുവായ എ. മുഹമ്മദ് ഹനീഫ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യാസിൻ ഹുസൈൻ പരാതിക്കാരൻ്റെ മരുമകനും സുൽത്താൻ ജ്യേഷ്‌ഠന്റെ ഭാര്യയുടെ അനുജത്തിയുടെ മകനുമാണ്.
മറ്റൊരു സംഭവത്തിൽ വൊർക്കാടി, നീരോളിക്കെയിൽ പ്രവർത്തിക്കുന്ന ശ്രീമാതാ ബാലികാശ്രമം ട്രസ്റ്റിന്റെ ഹോസ്റ്റലിൽ നിന്നു രണ്ടു പെൺകുട്ടികളെ കാണാതാവുകയായിരുന്നു.
ഉർഡൂർ, മണിയൂരിലെ അമൃത 15,
കാസർകോട്
കേളുഗുസ്സെയിലെ കെ.വി. അനന്യ 14 എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച്ച വൈകുന്നേരം ഏഴുമണിക്കു ശേഷമാണ് ഇരുവരെയും കാണാതായതെന്ന് ആശ്രമം ട്രസ്റ്റിനു വേണ്ടി നീരോളിക്കെയിലെ നാരായണഭട്ട് നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
0 Comments