Ticker

6/recent/ticker-posts

നിർമ്മാണത്തിലുള്ള കെട്ടിടത്തിൽ നിന്നും വീണ് യുവാവ് മരിച്ചു

മഞ്ചേശ്വരം:   നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് കുഴഞ്ഞ് വീണ് തൊഴിലാളി  മരിച്ചു. ബേള സ്വദേശി ഫ്രാൻസിസ് ഡിസൂസ 47 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം കുമ്പള നായ്ക്കാപ്പ് മുജങ്കാവിലായിരുന്നു സംഭവം.
​വീട് നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. 
ഉടൻതന്നെ സഹപ്രവർത്തകർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കുമ്പള ജില്ലാ സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Reactions

Post a Comment

0 Comments