Ticker

6/recent/ticker-posts

നാല് പട്ടിക്കുട്ടികൾ നിർമ്മാണത്തിലുള്ള നഴ്സിംഗ് കോളേജ് കെട്ടിടത്തിൽ ചത്ത നിലയിൽ, മറ്റ് നായകൾ അവശ നിലയിൽ, കേസെടുത്ത് പൊലീസ്

കാസർകോട്:നാല് പട്ടിക്കുട്ടികളെ നിർമ്മാണത്തിലുള്ള നഴ്സിംഗ് കോളേജ് കെട്ടിടത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന
മറ്റ് നായകൾ അവശ നിലയിൽ. സംഭവത്തിൽ കേസെടുത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബേള ചൗക്കാറിൽ നിർമ്മാണം നടന്ന് വരുന്ന യുണൈറ്റഡ് നഴ്സിംഗ് കോളേജ് കെട്ടിടത്തിൽ കഴിഞ്ഞിരുന്ന പട്ടി കുട്ടികളെയാണ് ചത്ത നിലയിൽ കണ്ടത്. മറ്റ് പട്ടികളെ ആരോ ഉപദ്രവിച്ചതിനെ തുടർന്നാണ് അവശനിലയിൽ കണ്ടതെന്നാണ് പരാതി.
കെട്ടിടത്തിൻ്റെ മേൽനോട്ട ചുമതലയുള്ള പരപ്പ ഇടത്തോടിലെ കെ.സി.സീനയുടെ പരാതിയിൽ ആണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments