Ticker

6/recent/ticker-posts

മയക്ക് മരുന്ന് കേസിൽ യുവാവിനെ പൂജപ്പുര ജയിലിൽ അടച്ചു

കാസർകോട്: ജില്ലയിലെ ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട്  പൊലീസ് നടപ്പിലാക്കുന്ന
ഓപ്പറേഷൻ തൂഫാൻ' 
ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി, തുടർച്ചയായി ലഹരി കേസുകളിൽ പ്രതിയാകുന്നവരെ വിചാരണ കൂടാതെ കരുതൽ തടങ്കലിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന കർശന നിയമ
പ്രകാരം ഒരാളെ കൂടി പൊലീസ് കരുതൽ തടങ്കലിലാക്കി. ചെങ്കള റഹ്മത്ത് നഗർ സ്വദേശിയായ നുഹ്മാനെയാണ് 
വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
 നടപടികൾക്ക് ശേഷം പ്രതിയെ അതീവ സുരക്ഷയുള്ള തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ലഹരിവസ്തുക്കളുടെ കടത്ത്, വിൽപ്പന, വിതരണം എന്നിവയിൽ  ഏർപ്പെടുന്നവർക്കെതിരെ  ഇത്തരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇതോട ജില്ലയിൽ 19 മത്തെ ആളാണ് ഇത്തരത്തിൽ അറസ്റ്റിലാകുന്നത്
പ്രതിക്കെതിരെയുള്ള ആറ് കേസുകളിൽ നാല് കേസുകളിലും  ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. 
ശിക്ഷിക്കപ്പെട്ടിട്ടും വീണ്ടും ലഹരി ഇടപാടുകൾ തുടരുകയും പുതിയ കേസുകളിൽ (2024, 2026 വർഷങ്ങളിൽ) പ്രതിയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ്, പ്രതിയെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയിലൂടെ  കരുതൽ തടങ്കലിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments