Ticker

6/recent/ticker-posts

സ്കൂട്ടറിൻ്റെ പിറകിൽ നിന്നും തെറിച്ചു വീണ് വീട്ടമ്മ മരിച്ചു

കാസർകോട്:സ്കൂട്ടറിൻ്റെ പിറകിൽ നിന്നും തെറിച്ചു വീണ് വീട്ടമ്മ മരിച്ചു.
ഫൂട്ട് പാത്തിലേക്ക് തെറിച്ചു വീണ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 8.15 മണിയോടെ കുമ്പള ദേവി നഗറിലെ സർവീസ് റോഡിലാണ് അപകടം.
കോയിപ്പാടി കടപ്പുറത്തെ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ ആത്തിക്ക 50 യാണ് മരിച്ചത്.
കാസർകോട് ഭാഗത്ത് നിന്നും കുമ്പള ഭാഗത്തേക്ക് ഓടിച്ചു വന്ന സ്കൂട്ടറിൽ നിന്നും തെറിച്ച് വീഴുകയായിരുന്നു. സ്കൂട്ടർ ഓടിച്ച ആൾക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments