Ticker

6/recent/ticker-posts

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ആരംഭിച്ചു, നാടെങ്ങും സ്വീകരണം, മധുരം വിതരണം

കാഞ്ഞങ്ങാട്: ഇന്ന് രാവിലെ 9 മണി മുതൽ കെ. എസ്. ആർ. ടി.സി ബസുകളിൽ
സ്ത്രീകളുടെ സൗജന്യ യാത്ര ആരംഭിച്ചു. രാവിലെ മുതൽ നാടെങ്ങും സ്വീകരണം ഏറ്റ് വാങ്ങിയാണ് സർക്കാർ ബസ് യാത്ര തുടരുന്നത്. വലിയ സ്വീകാര്യതയാണ് സ്ത്രീകളിൽ നിന്നും സൗജന്യ യാത്രക്ക് ലഭിച്ചത്. പദ്ധതി ആഘോഷമാക്കി കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർ രംഗത്തിറങ്ങി . നാട്ടിൻ പുറങ്ങളിൽ ഉൾപെടെ
 മധുര പലഹാര വിതരണംചെയ്തു.
കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് മുന്നിൽ നിരവധി ബസുകൾക്ക് സ്വീകരണം ഒരുക്കി.
നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് മലയോരങ്ങളിലും സ്വീകരണ പരിപാടി നടന്നു.
മഞ്ചേശ്വരം
ഉപ്പള ബസ്സ്റ്റാൻ്റിൽ കെ എസ്ആർടിസി പ്രിയദർശിനി സൗജന്യയാത്ര പദ്ധതി എ കെ എം അഷറഫ് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. യു.ഡി.എഫ്
 സർക്കാരിന്റെ ഇന്ദിരാ ഗാരണ്ടിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ ബസ് യാത്ര കൊട്ടോടിയിൽ യുഡിഎഫ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി ബ്ലോക്ക് മെമ്പർ നസീമ അബ്ദുള്ള , വാർഡ് മെമ്പർ ബിന്ദു ഗംഗാധരൻ , സിഡിഎസ് ചെയർപേഴ്സൺ രമ, മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഉഷ കാഞ്ഞിരത്തടി, യുഡിഎഫ് നേതാക്കളായ ബി അബ്ദുല്ല. ജോസ് ചെമ്പക്കര. ബേബി  , ഉസ്മാൻ  , ഉമ്മർ  , കുഞ്ഞിക്കണ്ണൻ കൂരങ്കയ , അശ്വിൻ മേലത്ത് , ബിനു പുതുശ്ശേരി കാലായിൽ ,
 കാർത്തിക് , ജോസഫ് തേരത്തിനാടിയിൽ, സുമിത  . ഫിലിപ്പ് തച്ചേരിയിൽ , അനു അനിൽ, ഇബ്രാഹിം കൊട്ടോടി നേതൃത്വം നൽകി.
Reactions

Post a Comment

0 Comments