Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ സുരക്ഷ: വിദഗ്ധ സംഘം പരിശോധിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ സുരക്ഷ പരിശോധന നടന്നു.കോഴിക്കോട്  എൻ.ഐ.ടിയിലെ 
ഡോ.റോഷൻ ഭാസ്കറിന്റെ നേതൃത്വത്തിലുള്ള
വിദഗ്ധരാണ്  പരിശോധന നടത്തിയത് 
 ബീമുകളുടെയും ചുമരുകളുടെയും ബലം പരിശോധിച്ചു.   പരിശോധനാഫലം മൂന്ന് ആഴ്ചയ്ക്കുള്ളിൽ ലഭിക്കും. 
പരിശോധനക്കും റിപ്പോർട്ടിനുമായി മൂന്ന് ലക്ഷത്തോളം രൂപയാണ് എൻ.ഐ.ടിക്ക് നഗരസഭ നൽകേണ്ടത്.
കാലപഴക്കമുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ ഭാവി എൻ.ഐ.ടി പരിശോധന ഫലത്തെ ആശ്രയിച്ചായിരിക്കും.
Reactions

Post a Comment

0 Comments