Ticker

6/recent/ticker-posts

ഓപ്പറേഷൻ തൂഫാൻ, വൻ മയക്ക് മരുന്ന് വേട്ട,സ്വിഫ്റ്റ് കാറിൽ കടത്തിയ 139 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്:ഓപ്പറേഷൻ തൂഫാൻ പരിശോധയിൽ
 വൻ മയക്ക് മരുന്ന് വേട്ട.
സ്വിഫ്റ്റ് കാറിൽ കടത്തിയ 139 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ.
ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം ചന്തേര പൊലീസും ചേർന്നാണ് എം.ഡി.എം.എ വേട്ട നടത്തിയത്.
പെരുമ്പാവൂർ സ്വദേശികളായ പി.എ. അബ്ബാസ്,
കെ.എച്ച്. ഹുസൈൻ,
അബ്ദുൾ സലാം എന്നിവരാണ് അറസ്ററിലായത്.
എറണാകുളം പെരുമ്പാവൂർ സ്വദേശി കളാണ് അറസ്റ്റിലായത്.
കാലിക്കടവിൽ പ്രതികളെ ഡാൻസാഫ് ടീം തടഞ്ഞുവെക്കുകയായിരുന്നു. എറണാകുളത്ത് നിന്നുമാണ് പ്രതികൾ വിൽപ്പനക്കാർക്ക് കൈമാറുന്നതിനായി എം.ഡി.എം.എ കാലിക്കടവിൽ എത്തിച്ചത്.
എറണാകുളത്തെ എം.ഡി.എം.എ മോത്ത വിതരണ റാക്കറ്റിലെ ഇടനിലക്കാരാണ് ചന്തേരയിൽ അറസ്റ്റിലായവർ .
പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വരുന്നു.
Reactions

Post a Comment

0 Comments