Ticker

6/recent/ticker-posts

ബാങ്കിന് 3145 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതിന് സോൺ അസിസ്റ്റൻ്റ് മാനേജർക്കെതിരെ കാസർകോട്ട് കേസ്

കാസർകോട്:ബാങ്കിന് 3145 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതിന് സോൺ അസിസ്റ്റൻ്റ് മാനേജർക്കെതിരെ കാസർകോട്ട് പൊലീസ് കേസ്.
യൂണിയൻ ബാങ്ക് മംഗലാപുരം സോൺ
അസിസ്റ്റൻ്റ് മാനേജർ ജെ. പൂരന്തറ ക്കെതിരെയാണ് കേസ്.
യൂണിയൻ ബാങ്ക് മംഗലാപുരം സോൺ
അസിസ്റ്റൻ്റ് മാനേജർ ആയി ജോലി ചെയ്ത് വരുന്ന പ്രതി
2026 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ യൂണിയൻ്ബാങ്കിൻ്റെ ഇയർ എൻഡിങ് ബിസിനസ് ഡാറ്റ അനധികൃതമായി ഡൗൺലോഡ് ചെയ്ത് കോപ്പി ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ലറ്ററാക്കി
ആർ ബി ഐ ഗവർണർക്കും ന്യൂസ് ചാനലിനും അയച്ചു കൊടുത്ത് ബാങ്കിനെ ചതി ചെയ്ത് വിശ്വാസ വഞ്ചന നടത്തിയതിൽ ബാങ്കിനും ഷെയർ ഹോൾഡേഴ്സിനും 3145 കോടി രൂപയുടെ നഷ്ടം സംഭിവിച്ചെന്നാണ് കേസ്.
കോഴിക്കോട്
യൂണിയൻ ബാങ്ക് ഓഫീസർ യു. റീജ കാസർകോട് പൊലീസിലെത്തി പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments