Ticker

6/recent/ticker-posts

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോർഫ് ചെയ്തു, കമൻ്റും കാസർകോട് സ്വദേശിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോർഫ് ചെയ്ത് ഓണപ്പാട്ട് പഠിച്ചോണ്ടിരിക്കുന്ന തങ്ങൾ എന്നിങ്ങനെ
കമൻ്റും പോസ്റ്റ് ചെയ്ത
കാസർകോട് സ്വദേശിക്കെതിരെ പൊലീസ് കേസ് .
കാസർകോട് ജില്ലക്കാരനായ അബൂബക്കർ ഉറുമി മുഹമ്മദ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൻ്റെ ഉടമക്കെതിരെയാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്.
വടക്കുമ്പാട് സ്വദേശി അഡ്വ. പി. കെ. സബീർ ഹമീദിൻ്റെ പരാതിയിലാണ് കേസ്.
മോർഫ് ചെയ്ത ഫോട്ടോക്കൊപ്പം, ഓണപ്പാട്ടുകൾ എന്ന പുസതകം തുറന്ന് വച്ചതായുള്ള ഫോട്ടോയുടെ മുകളിൽ, മുസ്ലിം പെൺകുട്ടികൾ ഓണം ആഘോഷിക്കുന്നത് പരാതി പറയാൻ പാണക്കാട് തറവാട്ടിലേക്ക് സമസ്ത നേതാക്കൾ ചെന്നപ്പൊൾ , നാളെ റീൽ എടുക്കാനുള്ള ഓണപ്പാട്ട് പഠിച്ചോണ്ടിരിക്കുന്നതങ്ങൾ എന്നിങ്ങനെ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു എന്ന പരാതിയിലാണ് കേസ്. ലഹള ഉണ്ടാക്കാനാണ് ലക്ഷ്യമെന്നും പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments