Ticker

6/recent/ticker-posts

തൈക്കടപ്പുറത്ത് കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കിട്ടി

കാഞ്ഞങ്ങാട്: കടലിൽ
 കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
തൈക്കടപ്പുറം സി റോഡ് കടലിൽ ഞായർ സന്ധ്യയോടെ കാണാതായ
സിറോഡ് കടപ്പുറത്തെ ഹനീഫയുടെ മകൻ അജ്മലിൻ്റെ 22 മൃതദേഹമാണ്  കടലിൽ കണ്ടെത്തിയത്.
കടൽ കരയിൽ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
ഫയർഫോഴ്സും കോസ്റ്റൽ പൊലീസും നാട്ടുകാരും തിരച്ചിലിനിറങ്ങിയിരുന്നു. ഇന്ന് രാവിലെ അഴിത്തലയിൽ കടലിൽ ഒഴുകുന്ന നിലയിൽ മൽസ്യ തൊഴിലാളികൾ കാണുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ 3 ദിവസമായി തിരച്ചിൽ നടക്കുകയായിരുന്നു .
Reactions

Post a Comment

0 Comments