Ticker

6/recent/ticker-posts

കല്യോട്ട് പൊലീസിനെ ആക്രമിച്ച കേസിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്ക് നാല് വർഷം വീതം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്: പെരിയകല്യോട്ട് പൊലീസിനെ ആക്രമിച്ച കേസിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്ക് നാല് വർഷം വീതം കഠിന തടവും അര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കാസർകോട് കോടതി. ഇന്ന്
വൈകീട്ടാണ് ശിക്ഷ വിധിച്ചത്.
കല്യോട്ട് ഇരട്ട കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലാണ് ശിക്ഷ.
ഇന്ന് ഹാജരായ 7 പ്രതികളെയാണ് ശിക്ഷിച്ചത്. മറ്റ് പ്രതികൾ കോടതിയിൽ ഹാജരാകാത്തതിനാൽ ശിക്ഷ വിധി മാറ്റി വച്ചു.
പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമം തെളിയിക്കാനായില്ല.
പൊലീസ് ഉദ്യോഗസ്ഥനെ ഗുരുതരമായി പരിക്കേൽപ്പിച്ചതിനടക്കമുള്ള വകുപ്പുകളിലാണ് 4 വർഷം തടവും 50000രൂപ പിഴയും ശിക്ഷ വിധിച്ചത്.
പ്രതികളെ  കണ്ണൂർ സെൻട്രൽ ജയിലേക്ക് അയച്ചു.
Reactions

Post a Comment

0 Comments