Ticker

6/recent/ticker-posts

മംഗലാപുരത്തേക്ക് പോയ മടിക്കൈ സ്വദേശിനിയായ യുവതിയെയും മകനെയും കാണാതായി

നീലേശ്വരം:മംഗലാപുരത്തേക്ക് പോയ മടിക്കൈ സ്വദേശിനിയായ യുവതിയെയും മൂന്ന് വയസുള്ള മകനെയും കാണാതായി.
ശനിയാഴ്ച വൈകുന്നേരം 3.30 മണിയോടെ വീട്ടിൽ നിന്നും പോയ ഭാര്യയെയും മകനെയും കാൺമാനില്ലെന്ന യുവാവിൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മടിക്കൈ എരിക്കുളത്തെ ശുഭ 35 മകൻ ദിഷാൻ കൃഷ്ണ എന്നിവരെയാണ് കാണാതായത്.
മംഗലാപുരം ലേഡി ക്യുഷൻ ആശുപത്രിയിൽ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാണാതായതായാണ് പരാതി. ഭർത്താവ് ടി. ധനേഷിൻ്റെ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments