Ticker

6/recent/ticker-posts

കാസർകോട് സ്വദേശിനിയായ പെൺകുട്ടി ഷാർജയിൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും വീണ് മരിച്ചു

ഷാർജ : നാട്ടിൽ നിന്നും എത്തിയതിന് പിന്നാലെ
കാസർകോട് സ്വദേശിനിയായ പെൺകുട്ടി ഷാർജയിൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും വീണ് മരിച്ചു . കളിക്കുന്നതിനിടെ അബദ്ധത്തിൽ ജനാല വഴി വീഴുകയായിരുന്നു.
കാസര്‍കോട് മൊഗ്രാല്‍ സ്വദേശി മുബാറക് അലിയുടെയും മുര്‍ഷിദയുടെയും ഏകമകള്‍ ഏഴു വയസുകാരി
 സഫ  ആണ് മരിച്ചത്.  ഇന്ന്
രാവിലെ അല്‍ നബ്ബയിലാണ് അപകടം. കുട്ടിയുടെ മാതാവ് മുര്‍ഷിദ ജോലിക്ക് പോയിരുന്നു. പിതാവ് മുബാറക്  ഫ്‌ളാറ്റി
ലുണ്ടായിരുന്നു. മുറിയില്‍ കളിച്ചുകൊണ്ടിക്കെ ജനാലവഴി  വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Reactions

Post a Comment

0 Comments