Ticker

6/recent/ticker-posts

യുവതിയെ കാഞ്ഞങ്ങാട്ടെ ഹോട്ടൽ മുറിയിൽ ബലാൽസംഗം ചെയ്തു, ശ്വാസം മുട്ട് മാറ്റാനെത്തിയ സിദ്ധനെതിരെ കേസ്

കാഞ്ഞങ്ങാട്: ശ്വാസം മുട്ട് മാറ്റാനെത്തിയ സിദ്ധൻ യുവതിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ എത്തിച്ച് ബലാൽസംഗം ചെയ്തു. യുവതിയുടെ പരാതിയിൽ സിദ്ധനെതിരെ പൊലീസ് കേസെടുത്തു.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിലാണ് കേസ്.
ചെറുവത്തൂർ ഭാഗത്തെ ഷെരീഫിനെതിരെയാണ് കേസ്.
വിട്ടു മാറാത്ത ശ്വാസം മുട്ടിൻ്റെ അസുഖം മാറ്റാനാണ് സിദ്ധനെ ചികിൽസക്കായി വീട്ടിലേക്ക് വരുത്തിയത്.
ചികിൽസ പൂർത്തിയായതിന് ശേഷം യുവതിയുമായി സിദ്ധൻ ഫോൺ
ചാറ്റിഗിൽ ഏർപ്പെടുകയും കാഞ്ഞങ്ങാട്ടെ ഒരു ലോഡ്ജിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ചതായാണ് പരാതി. മന്ത്രവാദം നടത്തി ശ്വാസം മുട്ട് വീണ്ടും വരുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി.
യുവതിയിൽ നിന്നും സിദ്ധൻ ഒരു ലക്ഷം രൂപയും പത്ത് പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായും പരാതിയുണ്ട്.
ചന്തേര പൊലീസ് റജിസ്ട്രർ ചെയ്ത കേസ് പീഡനം നടന്നത് കാഞ്ഞങ്ങാട്ടായതിനാൽ ഹോസ്ദുർഗ് പൊലീസിന് കൈമാറി.
Reactions

Post a Comment

0 Comments