Ticker

6/recent/ticker-posts

ഓണം വിപണന മേളയിൽ നിന്നും അര ലക്ഷം രൂപ വില വരുന്ന തുണിത്തരങ്ങൾ മോഷണം പോയി

നീലേശ്വരം:ഓണം വിപണന മേളയിൽ
 നിന്നും അര ലക്ഷത്തോളം രൂപ
 വില വരുന്ന തുണിത്തരങ്ങൾ മോഷണം പോയി.
നീലേശ്വരം ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഓണം കൈത്തറി വിപണന മേളയിലെ സ്റ്റാളുകളിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 44150 രൂപയുടെ തുണിത്തരങ്ങളാണ് മോഷണം പോയത്.
ഇന്നലെ രാത്രി 7 നും ഇന്ന് പകൽ 10 മണിക്കും ഇടയിലാണ് മോഷണം.
സ്ഥാപനം കോഡിനേറ്റർ കെ.എം. അനിതയുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments