Ticker

6/recent/ticker-posts

യുവാവിനെ കടലിൽ കാണാതായി തിരച്ചിൽ നടക്കുന്നു

കാഞ്ഞങ്ങാട്:യുവാവിനെ കടലിൽ
 കാണാതായി. ഇതേ തുടർന്ന്
തിരച്ചിൽ 
നടക്കുന്നു.
തൈക്കടപ്പുറം സി റോഡ് കടലിൽ ഇന്ന് സന്ധ്യയോടെയാണ് കാണാതായത്.
സിറോഡ് കടപ്പുറത്തെ ഹനീഫയുടെ മകൻ അജ്മലിനെ 22 യാണ് കാണാതായത്.
കടൽ കരയിൽ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടതിനെ തുടർന്നാണ് തിരച്ചിൽ നടക്കുന്നത്.
ഫയർഫോഴ്സും കോസ്റ്റൽ പൊലീസും തിരച്ചിലിനെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാൽ മടങ്ങി. ഇവർ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നുണ്ട് .
മൽസ്യബന്ധനത്തിലേർപെട്ടിട്ടുള്ളവർ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ അഭ്യർത്ഥിച്ചു. കുളിക്കുന്നതിനിടെ ഒഴുക്കിപെട്ടതാകാമെന്നാണ് കരുതുന്നത്.
Reactions

Post a Comment

0 Comments