ആശുപത്രിയിലെ
മാലിന്യങ്ങൾ റോഡിൽ തള്ളി . പഞ്ഞി മഞ്ഞ ബക്കറ്റിൽ നിക്ഷേപിക്കുക എന്ന ബോർഡും മാലിന്യത്തിനൊപ്പം ഉണ്ട്.
രക്തം പുരണ്ട പഞ്ഞികൾ ഉൾപ്പെടെ അടങ്ങിയ മാലിന്യങ്ങളാണ് ഇന്ന് രാത്രിയോടെ റോഡിൽ തള്ളിയ നിലയിൽ കാണപ്പെട്ടത്.
കാഞ്ഞങ്ങാട് നഗരസഭ 20 ആം വാർഡിയപെട്ട ഉപ്പിലിക്കൈ
ഏഴാംന്തോട് കുഞ്ഞി കുന്നുമ്മൽ റോഡിൽ ആണ് തള്ളിയത്. വാർഡ്
കൗൺസിലറും നാട്ടുകാരും സ്ഥലത്തെത്തി മാലിന്യങ്ങൾ പരിശോധിച്ചതിൽ ആനന്ദാശ്രമം ഹെൽത്ത് സെൻ്ററിൽ നിന്നും ഉള്ള മാലിന്യങ്ങളാണെന്ന് വ്യക്തമായതായി നാട്ടുകാർ ഉത്തര മലബാറിനെ അറിയിച്ചു.
ആശുപത്രി മെഡിക്കൽ ഓഫീസറെബന്ധപ്പെട്ടപ്പോൾ ആശുപത്രി മാലിന്യങ്ങൾ കരാറുകാരന് കൈമാറിയിരുന്നുവെന്ന് നാട്ടുകാരോട് പറഞ്ഞു.
നിരവധി ചാക്കുകളിലാക്കിയാണ് ജനവാസ സ്ഥലത്ത് മാലിന്യങ്ങൾ തള്ളിയത്.
0 Comments