Ticker

6/recent/ticker-posts

എലി വിഷം കഴിച്ച കാസർകോട് കലക്ട്രേറ്റിലെ ഉദ്യോഗസ്ഥ മരിച്ചു, ജീവനൊടുക്കിയത് ഓഫീസിൽ ഒറ്റപ്പെടുന്നതിൻ്റെ വിഷമത്തിൽ

കാസർകോട്:എലി വിഷം കഴിച്ച കാസർകോട് കലക്ട്രേറ്റിലെ ഉദ്യോഗസ്ഥ മരിച്ചു. യുവതി
ജീവനൊടുക്കിയത് ഓഫീസിൽ ഒറ്റപ്പെടുന്നതിൻ്റെ വിഷമത്തിലെന്ന് വ്യക്തമായി.
കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് പാടി അതിർകുഴിയിലെ അജയ
ൻ്റെ ഭാര്യ എ. ആശ ലത 42 ആണ് മരിച്ചത്. 
കഴിഞ്ഞ വെള്ളിയാഴ്ച 10 മണിയോടെ എലി വിഷം കഴിച്ച് അവശനിലയിൽ കാണുകയായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ 
ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചു.
വിദ്യാനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഓഫീസിൽ ഒറ്റപ്പെടുന്നുവെന്ന മാനസിക വിഷമത്തിൽ ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി.

Reactions

Post a Comment

0 Comments