ബല്ലാകടപ്പുറം ഹിദായത്തുൽ ഇസ്ലാം മദ്റസ വിദ്യാർത്ഥികളയ മുഹമ്മദ് മായിസും 13, മുഹമ്മദ് യഹ്‌യ 13യുമാണ് മാതൃകയായത്.
നബിദിനാഘോഷ പരിപാടിക്കിടെ ഇരുവർക്കും കളഞ്ഞു കിട്ടിയ സ്വർണ വള സദർ ഉസ്താദിനെ ഏൽപ്പിക്കുകയായിരുന്നു. ഇത് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിക്കുകയും ഉടമസ്ഥയെ പെട്ടെന്ന് കണ്ടെത്താൻ സഹായകമാവുകയും ചെയ്തു.
വളർന്നു വരുന്ന തലമുറകൾക്ക് പ്രചോധനവും സന്ദേശവും കൈമാറിയ പ്രവർത്തനത്തെ അഭിനന്ദിച്ചു കൊണ്ട് ബല്ലാകടപ്പുറത്തെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗാങ് ഓഫ് ബല്ലയുടെ ആദരവും, പാരിതോഷികവും സദർ ഉസ്താദ് ഖമറുദ്ധീൻ ഫൈസി വിദ്യാർത്ഥികൾക്ക് കൈമാറി.
ബല്ലാകടപ്പുറത്തെ പി. കുഞ്ഞബ്ദുള്ളയുടെ ഭാര്യ ഖദീജയുടെ തായിരുന്നു ആഭരണം.
0 Comments