കാഞ്ഞങ്ങാട്: ഉക്രൈനിൽ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ ദാരുണാന്ത്യം സംഭവിച്ച വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിൽ എത്തിച്ചു.
ചെറുപുഴ കാസർകോട് ജില്ലാ അതിർത്തിയിൽ നിന്നും 11.45 മണിയോടെ വെള്ളരിക്കുണ്ട് തഹസിൽദാർ മൃതദേഹം ഏറ്റ് വാങ്ങി. വെള്ളരിക്കുണ്ട് പൊലീസും അതിർത്തിയിൽ എത്തി. തുടർന്ന് 12.45 മണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. ബംഗ്ളുരുവിൽ നിന്നും ആംബുലൻസ് മാർഗം
മൈസുരുവഴിയാണ് മൃതദേഹം എത്തിച്ചത്.
ഉക്രൈനിൽ നിന്ന് മോൾഡോവയിലെ ചിസിനൗവിലേക്ക് റോഡ് മാർഗമാണ് മൃതദേഹം കൊണ്ട് വന്നത്. തുടർന്ന് ചിസിനൗവിൽ നിന്ന് ഇസ്താംബുൾ വഴി ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രി ബംഗളൂരു വിമാനത്താവളത്തിൽ മൃതദേഹം
എത്തിച്ചു. തുടർന്ന് ബംഗ്ളുരുവിൽ നിന്നും ഏറ്റ് വാങ്ങി നാട്ടിലേക്ക് കൊണ്ട് വരികയായിരുന്നു.
1.30ന് സംസ്കാര ശുശ്രൂഷ വീട്ടിൽ ആരംഭിക്കും.
2 മണി മുതൽ 3 മണി വരെ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളിയുടെ മുറ്റത്ത് അന്തിമോപചാരം അർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ട്.
0 Comments