കാഞ്ഞങ്ങാട്:ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കാസർഗോഡ് ഡി എഫ് ഒക്കെതിരെ കാസർകോട് റെയിൽവെ പൊലീസ് കേസെടുത്തു. പിന്നാലെ വകുപ്പ് തല
നടപടിയും. ജോസ് മാത്യുവിനെതിരെയാണ് കേസെടുത്തത്.
ഡി എഫ് ഒ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോസ് മാത്യുവിനെതിരെ കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെയാണ് വകുപ്പ് തല നടപടി. കണ്ണൂർ എസിഎഫ് എം രാജീവനാണ് പകരം ഡി എഫ് ഒ ചുമതല.
തിരുവനന്തപുരത്തു നിന്ന് കാസർകോ
ട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ വെച്ച് സ്ത്രീകളോട് ഡിഎഫ്ഒ അപമര്യാദയായി പെരുമാറിയതായാണ് കേസ്. ജോസ് മാത്യു മോശം ആംഗ്യം കാണിച്ചെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
0 Comments