Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്, ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ, ജലപീരങ്കി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ പൊലീസ് സ്ഥാപിച്ച
 ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ. പൊലീസ് സമരക്കാർക്ക് നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.
ഇന്ന് രാവിലെ 11.30 മണിയോടെയായിരുന്നു മാർച്ച്. ആർ. ഡി. ഒ ഓഫീസ് പരിസരത്ത് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് പൊലീസ് തടഞ്ഞു . ബാരിക്കേഡ് മറിച്ചിടാനുളള ശ്രമത്തിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ ബാരിക്കേഡിൻ്റെ ഒരു ഭാഗം തള്ളിയും ചാടി കടന്നും പൊലീസ് വലയം ഭേദിച്ചു.
പൊലീസ് സ്റ്റേഷൻ ഗേറ്റിലെത്തിയ പ്രവർത്തകർ ഇവിടെ ആഭ്യന്തര മന്ത്രിക്കും പൊലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചു.
ചന്തേര എം.ഡി.എം.എ കേസ് അട്ടിമറിക്കുന്നതായി ആരോപിച്ചായിരുന്നു മാർച്ച്.
Reactions

Post a Comment

0 Comments