പാണത്തൂർ കല്ലപ്പള്ളി കമ്മാടിയിലെ
പി. കെ. ഗോപാലൻ്റെ തോട്ടത്തിലാണ് പുലിയുടെ ജഡം കണ്ടത്.
റബ്ബർ വെട്ടാൻ എത്തിയ തൊഴിലാളിയാണ് പുലിയെ ചത്ത നിലയിൽ കണ്ടത്.
കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ സ്ഥലത്തെത്തി. ജഡത്തിൽ പരിക്കുകളോട് മറ്റ് പാടുകളോ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം ഉത്തരമലബാറിനോട് പറഞ്ഞു.
വയനാട് നിന്നും മൃഗഡോക്ടർ എത്തി പോസ്റ്റ് മോർട്ടം നടത്തും. ഇതിന് ശേഷമെ മരണകാരണം വ്യക്തമാകൂ. തുടർന്ന് സംസ്ക്കരിക്കും.
0 Comments