Ticker

6/recent/ticker-posts

ബേക്കലിൽ കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു നിരവധി ഫ്രിഡ്ജുകൾ കത്തി നശിച്ചു.

കാഞ്ഞങ്ങാട്:ബേക്കലിൽ മൗവലിൽ
 കണ്ടെയ്നർ
 ലോറിക്ക് തീ പിടിച്ചു. നിരവധി ഫ്രിഡ്ജുകൾ കത്തി നശിച്ചു. നിറയെ ഫ്രിഡ്ജുമായി പോവുകയായിരുന്ന കണ്ടെയ്നൽ ലോറിയുടെ മകൾ ഭാഗം വൈദ്യുതി ലൈനിൽ തട്ടി തീപിടിക്കുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ ഏതാനും ഫ്രിഡ്ജുകൾ നാട്ടുകാർ വലിച്ച് താഴെയിട്ടു. രക്ഷാപ്രവർത്തനത്തിനിടെ തീ ആളിക്കത്തി. 50 ഓളം ഫ്രിഡ്ജുകളും വാഹനവും കത്തിനശിച്ചു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനം നടത്തി. ഇന്ന് രാവിലെ 6.30 നാണ് സംഭവം.
ബേക്കൽ പാലം അടച്ചതിനാൽ മൗവൽ വഴിയാണ് വാഹനങ്ങൾ പോകുന്നത് . രൂക്ഷമായ ഗതാഗത കുരുക്കുമായി ഇത് മൂലം .
Reactions

Post a Comment

0 Comments