മിന്നൽ ബസ് ദേഹത്ത്
കയറിയിറങ്ങി അജ്ഞാത
യുവാവ് മരിച്ചു. കെ. എസ്.ടി. പി സംസ്ഥാന പാതയിൽ ഇന്ന് പുലർച്ചെ 5.30 മണിക്ക് മേൽപ്പറമ്പ ടൗണിലാണ് അപകടം.
45 വയസ് പ്രായം വരും. തലഭാഗത്ത് ഗുരുതര പരിക്കേറ്റതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല.
യുവാവ് റോഡിൽ കിടന്ന നിലയിലായിരുന്നെന്ന സംശയം പൊലീസ് പരിശോധിക്കുന്നുണ്ട്. ഡ്രൈവർ സംഭവം അറിഞ്ഞത് മറ്റൊരു വാഹനത്തിൻ്റെ ഡ്രൈവർ പറഞ്ഞതിന് ശേഷമാണെന്നും പറയുന്നു. പ്രദേശത്തെ സി.സി.ടി.വി ക്യാമറ പൊലീസ് പരിശോധിക്കുന്നുണ്ട്.
0 Comments