കാഞ്ഞങ്ങാട്:
കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാന പാത ഈ മാസം 3 മുതൽ ഒക്ടോബർ 10 വരെ ഭാഗീകമായി അടച്ചിടും.പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കാഞ്ഞങ്ങാടിന് കീഴിലുള്ള കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ (SH-57 ) ചെയിനേജ് 0/000 കി.മീ മുതൽ 0/350 കി.മീ. വരെ കാസർകോട് എംജി റോഡ് മുതൽ ചന്ദ്രഗിരി പാലം വരെയും ചെയിനേജ് 13/300 കി.മി. മുതൽ ചെയിനേജ് 13/600 കി.മീ
വരെ ( ബേക്കൽ പാലം മുതൽ ബേക്കൽ ജംഗ്ഷൻ വരെ)യും സ്ട്രെച്ചിൽ പുനരുദ്ധാരണ പ്രവർത്തി പുരോഗമിക്കുന്നതിനാൽ സെപ്റ്റംബർ 3 മുതൽ ഒക്ടോബർ 10 വരെ പ്രസ്തുത റോഡ് ഭാഗീകമായി അടച്ചിടുന്നതായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങളെ നിയന്ത്രിച്ച് കടത്തിവിടും.
0 Comments