Ticker

6/recent/ticker-posts

ട്രെയിനിൽ നിന്നും വീണ് യുവാവ് ഗുരുതര നിലയിൽ

കാഞ്ഞങ്ങാട്: ഓടി കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് യുവാവിന് ഗുരുതരം. വളപട്ടണത്തിന് സമീപത്താണ് സംഭവം.
കൊന്നക്കാട് മാലോം 
 സ്വദേശി എം. സിറാജിന് 28 ആണ് പരിക്കേറ്റത്. മംഗലാപുരം- തിരുവനന്തപുരംപരശുറാം എക്സ്പ്രസിൽ നിന്നും
ഇന്ന് രാവിലെ 7 മണിയോടെ ചിറക്കൽ റെയിൽവെ കട്ടിങ്ങിന് സമീപത്താണ് വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ വളപട്ടണം പൊലീസിൽ വിവരമറിയിക്കുകയും  യുവാവിനെ കണ്ണൂരിലെ  ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിനെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകട വിവരം  ബന്ധുക്കളെ  അറിയിച്ചു.
Reactions

Post a Comment

0 Comments