കാഞ്ഞങ്ങാട്:ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് 30000 രൂപ കവർന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാവണീശ്വരം തണ്ണോട്ട് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മഹാവിഷ്ണു ക്ഷേത്രത്തിലാണ് കവർച്ച. ചുറ്റുമതിലിന് അകത്തുള്ള ഭണ്ഡാരം പൊളിച്ച് പണം കവരുകയായിരുന്നു. രാത്രി 8 മണിക്കും ഇന്ന് രാവിലെ 7 മണിക്കും ഇടയിലാണ് കവർച്ച. എം. ബാലകൃഷ്ണൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments